Categories
Film News

നൃത്ത വിദ്യാലയം ആരംഭിച്ച് നടി കൃഷ്ണപ്രഭ, ജൈനികക്ക് ആശംസകൾ നേർന്ന് നടൻ മമ്മൂട്ടി

മലയാള സിനിമയിലെ സകലകലാ വല്ലഭയെന്ന വിശേഷണമുള്ള നടി കൃഷ്ണപ്രഭ തന്റെ ജീവിതത്തിലെസ്വപ്ന സാക്ഷാത്കാരത്തിൽ എത്തി നിൽക്കുന്നു.
നടി, നർത്തക, അവതാരക എന്നിങ്ങനെ കൃഷ്ണപ്രഭ കടന്നുചെല്ലാത്ത മേഖലകളില്ലെന്ന് വേണം പറയാൻ, നടിയുടെ സംരംഭമായി കൊച്ചി പനമ്പിള്ളി നഗറിൽ ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്നതൊരു സ്വപ്ന സാക്ഷാത്കാരമാണ്.
സ്വന്തമായൊരു ആർട്സ് സ്കൂൾ ആരംഭിക്കുകയെന്നത് കൃഷ്ണപ്രഭ നടപ്പിലാക്കി കഴിഞ്ഞു . ജൈനികയെന്ന ആർട്സ് സ്കൂൾ മമ്മൂട്ടിയാണ് തിരികൊളുത്തി ഉദ്ഘാടനം നടത്തിയത്. കൃഷ്ണപ്രഭ മികച്ച നർത്തകിയാണ് ഒരുപാട് കൃഷ്ണപ്രഭമാർ ജൈനികയിലൂടെ പിറക്കട്ടെയെന്നും മമ്മൂട്ടി വ്യക്തമാക്കി.
ജൈനികയുടെ ഉദ്ഘാടനത്തിന് മമ്മൂട്ടി ,ഹൈബി ഈഡൻ, മിയ , ആര്യ,എന്നിവരെല്ലാം എത്തിച്ചേർ്ന്നിരുന്നു. വെറുമൊരു ഡാൻസ് അക്കാദമി എന്നതിൽ നിന്ന് വോക്കൽസും , ഇൻസ്ട്രുമെന്റ്സ്, നാടൻപാട്ട്, പെയിംന്റിംങ് , എന്നിവയൊക്കെ പഠിപ്പിക്കുന്ന ഒരു സെന്റർ എന്ന തലത്തിലാണ് ജൈനിക ആരംഭിക്കുന്നതെന്ന്  നടി കൃഷ്ണപ്രഭ വ്യക്തമാക്കിയിരുന്നു.
മൂന്ന് വയസ് മുതൽ നൃത്തം പഠിക്കുന്ന കൃഷ്ണ പ്രഭ ജൈനികയിൽ നൃത്ത ഇനങ്ങളിൽ ഏറെ പ്രാധാന്യം നൽകുന്നതും  ഭരതനാട്യത്തിനാണ്.