പാലേരി മാണിക്യം, ബാവൂട്ടിയുടെ നാമത്തില്‍, പെണ്‍പട്ടണം എന്നീ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുഹമ്മദ് മുസ്തഫ സംവിധായകനാകുന്നു. അദ്ദേഹത്തിന്റെ ആദ്യസിനിമയില്‍ ശ്രീനാഥ് ഭാസി, കുമ്പളങ്ങി നൈറ്റ്സ് ഫെയിം അന്ന ബെന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. മു്സ്തഫ വളരെ കഴിവുകളുള്ള ആളുകളുടെ ഒരു ടീമിനെയാണ് സിനിമയ്ക്കായി ഒരുക്കുന്നത്.
റോഷന് മാത്യു, തമാശ ഫെയിം നവാസ് വള്ളിക്കുന്ന്, സുധീഷ്, ജാഫര്‍ ഇടുക്കി, വിജിലീഷ്, നിഷ സാരംഗ് എന്നിവര്‍ കഥാപാത്രങ്ങളായെത്തുന്നു. അനുരാഗ കരിക്കിന് വെള്ളം ഫെയിം ജിംഷി ഖാലിദ് ക്യമാറ, സുഷിന് ശ്യാം സംഗീതം എന്നിവരാണ് അണിയറയില്‍. കഥാസ് അണ്‍ടോള്‍ഡ് ആണ് പേരിട്ടിട്ടില്ലാത്ത ചിത്രം നിര്‍മ്മിക്കുന്നത്.
സംവിധായകന് രഞ്ജിത്തിന്റെ സിനിമകളില്‍ സജീവസാന്നിധ്യമാണ് മുസ്തഫ. എന്നാല്‍ കൊമേഴ്സ്യലി ബിഗ് താരമായി മുസ്തഫ ഉയര്‍ന്നിട്ടില്ല. എയിന്‍ എന്ന സിനിമയിലെ അഭിനയത്തിന് 62ാമത് ദേശീയ ചലച്ചിത്രപുരസ്കാരത്തില്‍ പ്രത്യേക പരാമര്‍ശം നേടിയിരുന്നു. അദ്ദേഹത്തിന്റെ സംവിധാനസംരംഭത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പമെത്തും.