നിവിൻ പോളി, എബ്രിഡ് ഷൈൻ കൂട്ടുകെട്ട് വീണ്ടുമൊരുമിക്കുന്നു. 1983, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ഇരുവരുടേയും മുൻസിനിമകൾ വൻഹിറ്റുകളായിരുന്നു. പോളി ജൂനിയർ പിക്ചേഴ്സ് ബാനറില്‍ നിവിൻ പോളി തന്നെയാണ് സിനിമ നിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസം അണിയറക്കാർ പുതുമുഖങ്ങൾക്കായി കാസ്റ്റിംഗ് കോൾ വിളിച്ചിരുന്നു.
നേരത്തെ നിവിനും എബ്രിഡും ആക്ഷൻ ഹീറോ ബിജുവിന്റെ സ്വീകലിനായി ഒരുമിക്കുന്നുവെന്ന തരത്തിൽ വാര്‍ത്തകൾ വന്നിരുന്നു.
നിവിന്റെ നിരവധി സിനിമകള്‍ അണിയറയിലൊരുങ്ങുന്നു. കനകം കാമിനി കലഹം, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, പടവെട്ട് കുറച്ച് ഭാഗങ്ങൾ കൂടി ചിത്രീകരണം പൂർത്തിയാക്കാനുണ്ട്. തുറമുഖം റിലീസ് കാത്തിരിക്കുന്നു.. ഗാങ്സ്റ്റർ ഓഫ് മുണ്ടൻമല, ബിസ്മി സ്പെഷല്‍ എന്നിവയാണ് മറ്റു പ്രൊജക്ടുകൾ.