Categories
Film News trailer

അഭിഷേക് ബച്ചനും നിത്യ മേനോനും എത്തുന്ന ബ്രീത്ത് വെബ്‌സീരീസ് ട്രയിലര്‍ പുറത്തുവിട്ടു

ആദ്യസീസണ്‍ വിജയത്തിന് ശേഷം ആമസോണ്‍ പ്രൈം ഒറിജിനല്‍ വെബ് സീരീസ് ബ്രീത്ത് തിരിച്ചു വരികയാണ്. ഇത്തവണ പുതിയ താരങ്ങളും അണിയറക്കാരുമാണ്. ആദ്യ ഭാഗത്ത് ആര്‍ മാധവന്‍, അമിത് സാദ്, എന്നിവരായിരുന്നു മുഖ്യകഥാപാത്രങ്ങള്‍. പുതിയ സീസണ്‍ ബ്രീത്ത് ഇന്‍ ടു ദ ഷാഡോസ് എന്നാണ് പേര്. അമിത് സാദ് ആദ്യഭാഗത്തിലെ അതേവേഷത്തില്‍ തുടരുന്നു. അഭിഷേക് ബച്ചന്‍ ആദ്യമായി വെബ്‌സീരീസിലേക്കെത്തുന്നു.

സൗത്ത് ഇന്ത്യന്‍ താരം നിത്യമേനോന്‍ ഹിന്ദിയില്‍ മിഷന്‍ മംഗല്‍ എന്ന സിനിമയിലൂടെ തുടക്കം കുറിച്ചിരുന്നു. താരത്തിന്റെ ആദ്യ വെബ്‌സീരീസ് ആണ് ബ്രീത്ത്. അഭിഷേക് ബച്ചന്റെ ജോഡിയായെത്തുന്നു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. അവിനാശ് എന്ന സൈക്കാര്‍ടിസ്റ്റ് ആയി അഭിഷേക് ബച്ചനും അദ്ദേഹത്തിന്റെ ഭാര്യ ആബ സബര്‍വാള്‍ ആയി നിത്യ മേനോനുമെത്തുന്നു.

അവിനാശ്- ആബ ദമ്പതികളുടെ മകള്‍ സിയയുടെ കിഡ്‌നാപ്പിംഗാണ് തുടക്കം. ഒരു സീരിയല്‍ കില്ലര്‍, അദ്ദേഹത്തിന് പകരമായി വേണ്ടത് അവിനാശ് ദേഷ്യത്തില്‍ ചിലരെ വധിക്കുകയാണ് .അമിത്, കബിര്‍ സാവന്ത് എന്ന പോലീസ് ഓഫീസറായെത്തുന്നു. സിറ്റിയിലെ കൊലപാതകങ്ങള്‍ അന്വേഷിക്കാനെത്തുന്നു.

ബ്രീത്ത് ഇന്‍ ടു ദ ഷാഡോസ്, മയാങ്ക് ശര്‍മ്മ സംവിധാനം ചെയ്യുന്നു. മയാങ്ക് ഭവാനി അയ്യര്‍, വിക്രം തുളി, അര്‍ഷാദ് സയ്യിദ് എന്നിവര്‍ക്കൊപ്പം എഴുതിയിരിക്കുന്നു. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ 10മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.