യുവതാരങ്ങള്‍ പരസ്പരം പുതിയ സിനിമകളുടെ പ്രൊമോഷനുകളില്‍ ഭാഗമാകുന്നു. പുതിയതായി പൃഥ്വിരാജിന്റെ സിനിമ അയ്യപ്പനും കോശിയും ടീസര്‍ പുറത്തിറക്കുന്നത് ദുല്‍ഖര്‍ സല്മാന് ആണ്. ജനുവരി 11ന് വൈകീട്ട് 5ന് ടീസര്‍ താരം ഷെയര്‍ ചെയ്തു.
അയ്യപ്പനു കോശിയും സച്ചി എഴുതി സംവിധാനം ചെയ്യുന്നു. അദ്ദേഹത്തിന്റെ ആദ്യസംവിധാനസംരംഭം അനാര്‍ക്കലി പൃഥ്വി- ബിജുമേനോന് കൂട്ടുകെട്ട് ആയിരുന്നു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പുതിയ സിനിമ നിര്‍മ്മിക്കുന്നത് സംവിധായകന് രഞ്ജിത്, പിഎം ശശിധരന് എന്നിവര്‍ ചേര്‍ന്ന് ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചര്‍ കമ്പനിയാണ്. പോലീസ് കോണ്‍സ്റ്റബിളും, റിട്ടയേര്‍ഡ് പട്ടാളക്കാരനും തമ്മിലുണ്ടാകുന്ന നിയമപ്രശ്നങ്ങളും മറ്റുമാണ് സിനിമയ്ക്കാധാരം.
ബിജു മേനോന് അയ്യപ്പന് നായര്‍ എന്ന മധ്യവയസ്കനായ പോലീസ് കോണ്‍സ്റ്റബിള്‍, അട്ട്പപാടിയില് പോസ്റ്റിംഗിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് കോശി കുര്യന് എന്ന ഹവീല്‍ദാര്‍ ആണ്. അദ്ദേഹം 16വര്‍ഷത്തെ സേവനത്തിന് ശേഷം ആര്‍മിയില്‍ നിന്നും വിരമിച്ച വ്യക്തിയാണ്. രഞ്ജിത്,പൃഥ്വിരാജിന്റെ അച്ഛന് വേഷം ചെയ്യുന്നു. അന്ന രേഷ്മ രാജന്, സിദ്ദീഖ്, അനു മോഹന്‍, സാബുമോന്, അനില്‍ നെടുമങ്ങാട്, ഷാജു ശ്രീധര്‍ എന്നിവരും സഹതാരങ്ങളായെത്തുന്നു.