ആഷിഖ് അബുവിന്റെ സിനിമജീവിതം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു. അതില്‍ മമ്മൂട്ടി ചിത്രം ഗാങ്സറ്റര്‍, 2014ലിറങ്ങിയത് വന്‍ പരാജയവുമായിരുന്നു. സിനിമ ഇറങ്ങും മുമ്പ് സിനിമയ്ക്ക് നല്കിയ പ്രൊമോഷനുകളും മറ്റും അത്രയ്ക്കും വലിയതായിരുന്നു. എന്നാല്‍ സിനിമ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല.
ഫിലിം കമ്പാനിയനു നല്കിയ ഒരു അഭിമുഖത്തില്‍ ആഷിഖ് അബു ഗാങ്സ്റ്റര്‍ പരാജയത്തെ പറ്റി പറയുകയുമുണ്ടായി. മമ്മൂട്ടിയെ വച്ച് ഒരു ഗാങ്സ്റ്റര്‍ ചിത്രം ഒരുക്കുക എന്ന ലക്ഷ്യം മാത്രമാണ് ചിത്രത്തിന് പിന്നിലുണ്ടായിരുന്നതെന്നും, അതിന് ശരിയായ വര്‍ക്കുകള്‍ നടത്താന്‍ പരാജയപ്പെട്ടിരുന്നതായും സംവിധായകന് അറിയിച്ചു.
ആഷിഖ് അബു ഇപ്പോള്‍ അതിന്റെ പരാജയതീവ്രത കുറയ്ക്കാനുള്ള ഒരുക്കത്തിലാണ്. എഫ്സി നല്കിയ അഭിമുഖത്തില്‍ ഗാങ്സ്റ്ററിന് പുതിയ പതിപ്പ് ഇറക്കാന്‍ ആലോചിക്കുന്നതായി അദ്ദേഹം അറിയിച്ചു. ദിലീഷ് പോത്തനുമായി ചേര്‍ന്ന് ശ്യാം പുഷ്കരന് തിരക്കഥ ഒരുക്കും. സിനിമയ്ക്ക് രണ്ടാം പതിപ്പ് ഉണ്ടാക്കുക എന്നത് അവരുടെ ആശയമാണെന്നും അറിയിച്ചു.
ഗാങ്സ്റ്റര്‍ യഥാര്‍ത്ഥത്തില്‍ ഒരുക്കാന്‍ ആലോചിച്ചിരുന്ന ആശയത്തിലായിരിക്കും പുതിയ പതിപ്പ്. കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കാനാവും. മമ്മൂട്ടി ചിത്രത്തിലുണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.