Categories
Film News

ആറാട്ട് തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും , പൂജ അവധിക്ക് ചിത്രം തിയേറ്ററുകളിലേക്കെത്തും

മോഹൻലാൽ നായകനായെത്തുന്ന ബി ഉണ്ണികൃഷ്ണൻ സിനിമ ആറാട്ടിന്റെ റിലീസ് തീയ്യതി പുറത്തുവിട്ടു. 2021 ഒക്ടോബർ 14ന് സിനിമ തിയേറ്ററുകളിൽ പ്രദർശനെത്തിനെത്തുമെന്ന് അണിയറക്കാർ അറിയിച്ചു. ഓണം റിലീസായ് മരയ്ക്കാർ എത്തുമെന്നറിയിച്ചിരിക്കുന്നതിനാലാണ് ആറാട്ട് റിലീസ് പൂജ അവധിക്കാക്കിയിരിക്കുന്നത്.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമ മാസ് എന്റർടെയ്നർ ആണ്. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയിൽ മോഹൻലാൽ നെയ്യാറ്റിൻകര ​ഗോപൻ എന്ന കഥാപാത്രമായെത്തുന്നു. പോപുലർ സൗത്ത് ഇന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്നു. സം​ഗീതജ്ഞൻ ഏആർ റഹ്മാൻ ഒരു ​ഗാനരം​ഗത്ത് അതിഥി താരമായെത്തുന്നു. സിദ്ദീഖ്, സായികുമാർ, നെടുമുടി വേണു, ഇന്ദ്രൻസ്, ലുഖ്മാൻ, കെജിഎഫ് ഫെയിം ​ഗരുഡ റാം, വിജയരാഘവൻ, സ്വാസിക, രചന നാരായണൻ കുട്ടി, ഷീല എന്നിവർ സഹതാരങ്ങളായെത്തുന്നു.