Categories
Film News

മോഹൻലാൽ ചിത്രം ആറാട്ട് ടീസർ വിഷുവിനെത്തുന്നു

മോഹൻലാൽ നായകനാകുന്ന പുതിയ മലയാളസിനിമ ആറാട്ട് ടീസർ വിഷുദിനത്തിലെത്തും. മോഹൻലാൽ ടീസർ റിലീസിം​ഗ് തീയ്യതി പ്രഖ്യാപിച്ചു. വിഷുദിനത്തിൽ രാവിലെ 11മണിക്ക് ടീസർ റിലീസ് ചെയ്യും.

മോ​ഹൻലാൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട്, തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. മുഴുവനായും വിനോദചിത്രമാണിത്. ആക്ഷനും കോമഡിയുമെല്ലാമുള്ള സിനിമ. സൗത്ത് ഇന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് ഐഎഎസ് ഓഫീസറായെത്തുന്നു. നെടുമുടി വേണു, സായി കുമാർ, സിദ്ദീഖ്, അശ്വിൻ കുമാർ, രചന നാരായണൻകുട്ടി, ജോണി ആന്റണി, വിജയരാഘവൻ, നന്ദു, സ്വാസിക, നേഹ സക്സേന എന്നിവരും സഹതാരങ്ങളായെത്തുന്നു.