മോഹന്‍ലാൽ തന്റെ സോഷ്യൽമീഡിയ പേജിലൂടെ പുതിയ സിനിമ ആറാട്ടിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ആക്ഷൻ സീനിൽ സൂപ്പർസ്റ്റാർ എത്തുന്ന പോസ്റ്ററാണിത്.
Aaraattu Official Poster
Posted by Mohanlal on Monday, February 1, 2021
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമ മാസ് എന്റർടെയ്നർ ആണ്. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കുന്ന സിനിമയിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായെത്തുന്നു മോഹൻലാൽ. പോപുലർ സൗത്ത് ഇന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് ആണ് നായിക. സിദ്ദീഖ്, സായികുമാർ, ഇന്ദ്രൻസ്, നേഹ സക്സേന, നന്ദു, കൊച്ചു പ്രേമൻ, നെടുമുടി വേണു, ഗാഥ, വിജയരാഘവൻ, മാളവിക മേനോൻ, സ്വാസിക, രചന നാരായണൻകുട്ടി, ഷീല എന്നിവരാണ് സഹതാരങ്ങൾ.
ആറാട്ട് ചിത്രീകരണം അവസാനഘട്ടത്തിലാണ്. ആഗസ്ത് 12ന് ഓണചിത്രമായി റിലീസ് ചെയ്യാനാണ് അണിയറക്കാർ ആലോചിക്കുന്നത്.