ബിജു മേനോന് സംവിധായകന് ജിബു ജേക്കബിനൊപ്പം വെള്ളിമൂങ്ങയ്ക്ക് ശേഷമെത്തുന്ന സിനിമയാണ് ആദ്യരാത്രി. ചിത്രം റിലീസിംഗിന് തയ്യാറാവുകയാണ്. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ഷാരിസ് മുഹമ്മദ്, ജെബിന് ജോസഫ് ആന്റണി, ക്വീന്‍ ഫെയിം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.
വെള്ളിമൂങ്ങയുടെ വമ്പന്‍ വിജയം പുതിയ ചിത്രത്തിലും ബിജു മേനോന് ജിബു ജേക്കബ് കൂട്ടുകെട്ട് ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടീസര്‍ നല്കുന്ന സൂചന, ചിത്രത്തെ കുറിച്ച കേട്ടറിഞ്ഞതുപോലെ തന്നെ ഒരു ഫണ്‍ എന്റര്ടെയ്നര് ആയിരിക്കുമെന്നാണ്. അജു വര്‍ഗ്ഗീസ്, തണ്ണീര്‍മത്തന്‍ ഫെയിം അനശ്വര രാജന് എന്നിവര്‍ ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളാുകുന്നു. വിജയരാഘവന്, പോളി വില്‍സണ്‍, ശ്രീലക്ഷ്മി, മനോജ് ഗിന്നസ്, സര്‍ജാനോ ഖാലിദ്, ബിജു സോപാനം, അല്‍ത്താഫ്, ചെമ്പില്‍ അശോകന് എന്നിവരും സഹതാരങ്ങളായെത്തുന്നു.
അണിയറില്‍ സാദിഖ് കബീര്‍ സിനിമാറ്റോഗ്രാഫര്‍, സംഗീതം ബിജിബാല്‍, സൂരജ് ഇഎസ് എഡിറ്റര്‍ എന്നിവരാണ്. സെന്‍ട്രല്‍ പിക്ചേഴ്സ് സിനിമ നിര്‍മ്മിച്ച് വിതരണത്തിനെത്തിക്കുന്നു.