അല്ലു അര്ജ്ജുന് പുതിയതായി ഹിറ്റ് മേക്കര്‍ കൊറട്ടാല ശിവയ്ക്കൊപ്പമെത്തുന്നു. എഎ 21 എന്ന് തത്കാലം പേരിട്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സംവിധായകന് സോഷ്യല്‍മീഡിയ പേജിലൂടെ നടത്തി. സുധാകര്‍ മിക്കിലിനേനി, യുവസുധ സിനിമ നിര്‍മ്മിക്കുന്നു. ജിഎ2 പിക്ചേഴ്സിനൊപ്പം ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
തെലുഗ് സിനിമയിലെ പ്രശസ്തനായ സംവിധായകനാണ് കൊറട്ടാല ശിവ. ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളായ മിര്‍ച്ചി, ശ്രീമന്തുഡു, ജനത ഗാരേജ്, ഭാരത് ആനെ നേനു എന്നിവ ഇദ്ദേഹത്തിന്റേതാണ്. അല്ലു അര്‍ജ്ജുനൊപ്പമുള്ള ഇദ്ദേഹത്തിന്റെ ആദ്യസിനിമയാണ്. ശിവയും അല്ലുവും നിലവില്‍ മറ്റു സിനിമകളുടെ തിരക്കുകളിലാണ്.
അല്ലു അര്ജ്ജുന് സുകുമാര്‍ ചിത്രം പുഷ്പയുടെ ചിത്രീകരണത്തിലാണ്. പുഷ്പയ്ക്ക് ശേഷം കൊറട്ടാല ശിവയ്ക്കൊപ്പമെത്തുമെന്നാണറിയുന്നത്. 2022 ആദ്യപാദറിലീസായാണ് സിനിമ പ്ലാന്‍ ചെയ്യുന്നത്.
ചിരഞ്ജീവി നായകനായെത്തുന്ന ആചാര്യ ചിത്രീകരണത്തിലാണ് കൊറട്ടാല ശിവ.