Categories
Film News

വീണ്ടും റഹ്മാൻ മാജിക്; ഫക്കീർ ഓഫ് വെനീസിലെ അതി മനോഹര ഗാനം കാണാം

ഫക്കീർ ഓഫ് വെനീസ്, ഫർഹാൻ അക്തർ നായകനായെത്തുന്ന ചിത്രത്തിലെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.
ആനന്ദ് സുരാപൂർ സംവിധാനം ചെയ്ത ചിത്രത്തിൽ 15 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവി കബീറിന്റെ കവിതയാണ് എആർ റഹ്മാൻ ചിത്രത്തിൽ ഉൾപ്പെടുത്തിയത്.

മനുഷ്യനിൽ അന്തർ ലീനമായ സ്വഭാവ സവശേഷതകളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ചിത്രം, അനു  കപൂറാണ് ചിത്രത്തിലെ നായിക.
രാജേഷ് ദേവരാജാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്, ഗോൾഡിന് തിരക്കഥയൊരുക്കിയ രാജേഷ് ദേവരാജാണ് ഫക്കീർ ഓഫ് വെനീസിനും തിരക്കഥയൊരുക്കിയത്.  ലോസ് അഞ്ചൽസിലെ ഇന്ത്യൻഫിലിം ഫെസ്ററിവലിലേക്ക് 2009 ൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ഫക്കീർ ഓഫ് വെനീസ്.
എആർ റഹ്മാന്റെ  മാന്ത്രിക ടച്ചുള്ള ഗാനങ്ങൾ എന്നും സൂപ്പർ ഹിറ്റാകാറാണ് പതിവ് , ഏതായാലും ഇത്തവണയും ആ പതിവ് തെറ്റിച്ചില്ലെന്നാണ് ആരാധകരുടെ പക്ഷം.
ഫക്കീർ ഓഫ് വെനീസിലെ ഗാനം പ്രേക്ഷക മനസ് കീഴടക്കി കുതിപ്പ് തുടരുകയാണ് , ജനവരി 18 നാണ് ചിത്രം റിലീസിനെത്തുന്നത്.