ബ്ലോക്ക്ബസ്റ്റര്‍ ചിത്രം വിജയ്സേതുപതി-തൃഷ ഒന്നിച്ച 96 കന്നഡയിലേക്കും തെലുഗിലേക്കും എടുക്കുകയാണ്. കന്നഡ വെര്‍ഷന്റെ പേര് 99 എന്നാണ്. ഗണേഷും മലയാളിതാരം ഭാവനയുമാണ് കന്നഡയില്‍ മുഖ്യവേഷങ്ങള്‍ ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വാലന്റൈന്‍സ് ഡേയില്‍ റിലീസ് ചെയ്തിരിക്കുകയാണ്.പ്രീതം ഗബ്ബി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്ന രാമു ഫിലിംസ് ആണ്. 99 സിനിമയുടെ സംഗീതസംവിധായകന്റെ 100ാമത്തെ ചിത്രം കൂടിയാണ്.
യാതൊരു എതിരഭിപ്രായവുമില്ലാതെ ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത് സെന്‍സേഷണല്‍ ബ്ലോക്ക് ബസ്റ്ററായ ചിത്രമാണ് 96. സിനിമാറ്റോഗ്രാഫര്‍ ആയിരുന്ന പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രം. സ്കൂള്‍ റീയൂണിയനില്‍ വച്ച് കുട്ടിക്കാലത്ത് പരസ്പരം ഇഷ്ടപ്പെട്ടിരുന്ന രണ്ട് വ്യക്തികള്‍ 20വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതായിരുന്നു സിനിമ. സ്റ്റോറിലൈന്‍ യൂണിവേഴ്സല്‍ സ്വഭാവത്തിലുള്ളതായതിനാല്‍ തന്നെ കന്നഡയിലും തെലുഗിലും പ്രേക്ഷകാഭിരുചിയനുസരിച്ച് ഇതേ സ്റ്റോറിലൈന്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയായിരിക്കും ചിത്രീകരണം.
വിവാഹശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്ത ഭാവന 99 എന്ന ചിത്രത്തിലൂടെ മടങ്ങിവരവിനൊരുങ്ങുകയാണ്. അവസാനം താരം അഭിനയിച്ചത് ശിവരാജ്കുമാര് ചിത്രം തഗാരുവിലായിരുന്നു. ഗണേഷിനൊപ്പം താരത്തിന്റെ രണ്ടാമത്തെ ചിത്രമാണ് 99. റോമിയോ എന്ന ചിത്രത്തില്‍ മുമ്പ് ഇരുവരും ഒന്നിച്ചിരുന്നു. സിനിമയുടെ ചിത്രീകരണ ഏതാണ്ട് പൂര്‍ത്തിയായതായാണ് വിവരം. ഒരു ഗാനരംഗം കൂടിയാണ് ബാക്കിയുള്ളത്. ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉഗാധിയോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.