ദളപതി 64 താരങ്ങളെ പരിചയപ്പെടുത്തി കൊണ്ടിരിക്കുകയാണ്. വിജയ് നായക വേഷം ചെയ്യുന്ന സിനിമയില്‍ വില്ലന്‍ വേഷത്തില്‍ വിജയ് സേതുപതിയുമെത്തുന്നു. മാളവിക മോഹന്‍ നായികയായെത്തുന്നു. മലയാളി താരം ആന്റണി വര്‍ഗ്ഗീസ്, ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജര്‍മ്മി എന്നിവരും സിനിമയിലെത്തുന്നു.
പുതിയതായി താരനിരയിലേക്കെത്തുന്നത് 96 ഫെയിം ഗൗരി കിഷന് ആണ്. 96 ഇറങ്ങി ഒരു വര്‍ഷത്തോളമായിട്ടും ഗൗരി തന്റെ രണ്ടാമത്തെ തമിഴ് സിനിമ ചെയ്തിട്ടില്ല. ദളപതി 64ല്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയായാണ് താരമെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകേഷ് കനകരാജ്, അദ്ദേഹത്തിന്റെ പുതിയ റിലീസ് കൈതി മികച്ച പ്രതികരണം നേടികൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ സിനിമയും പ്രതീക്ഷകള്‍ വാനോളമാണ്. താരങ്ങളെയല്ലാതെ സിനിമയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അണിയറക്കാര്‍ ചെറിയ തോതിലുള്ള ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി നോര്‍ത്ത് ഇന്ത്യയിലേക്ക് പോകാനിരിക്കുകയാണ്.