വിജയ് സേതുപതി മലയാളത്തിലേക്ക് വീണ്ടുമെത്തുന്ന സിനിമയാണ് 19(1)എ. സിനിമയുടെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം തൊടുപുഴയിൽ നടന്നു. അണിയറക്കാർ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്തിരുന്നു. മുണ്ടും നീല ഷർട്ടുമണിഞ്ഞ് തനി മലയാളിലുക്കിലാണ് താരമെത്തിയത്. താരം മലയാളിയായാണോ സിനിമയിലെത്തുന്നതെന്ന് അറിയില്ല. ആദ്യമലയാളസിനിമ മാർക്കോണി മത്തായിയിൽ തമിഴ് താരം വിജയ് സേതുപതി ആയി തന്നെയായിരുന്നു എത്തിയത്.
19(1) എ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതയായ ഇന്ദു വിഎസ് ആണ്. നിത്യ മേനോൻ ചിത്രത്തിൽ നായികയാകുന്നു. ഇവർക്കൊപ്പം ഇന്ദ്രജിത് , ഇന്ദ്രൻസ് എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു.
സോഷ്യൽ പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിലുള്ളതാണ് സിനിമ. ഗോവിന്ദ് വസന്ത സംഗീതം, മനേഷ് മാധവ് ഛായാഗ്രഹണം, വിജയ് ശങ്കർ എഡിറ്റിംഗ്, സമീറ സനീഷ് വസ്ത്രാലങ്കാരം, ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈൻ, അൻവർ അലി ഗാനരചന എന്നിവരാണ് അണിയറയിൽ.