19(1) എ പ്രഖ്യാപിച്ചതു മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. സിനിമയിലെ ലീഡ് താരങ്ങള്‍ വിജയ് സേതുപതി, നിത്യ മേനോന്, ഇന്ദ്രജിത് സുകുമാര്‍ എന്നിവരാണ്. നവാഗതയായ ഇന്ദു വിഎസ് സംവിധാനം ചെയ്യുന്നു. ഒരു മാസത്തെ ചിത്രീകരണത്തിനു ശേഷം ആദ്യഘട്ടം അവസാനിച്ചിരിക്കുകയാണ്. ഡിസംബര്‍ പകുതിയിലായിരിക്കും രണ്ടാംഘട്ടം തുടങ്ങുന്നത്.
19(1) എ തിരക്കഥ ഒരുക്കുന്നത് സംവിധായിക തന്നെയാണ്. പാന്‍ ഇന്ത്യന്‍ അടിസ്ഥാനത്തിലുള്ള ശക്തമായ കഥയായതിനാല്‍ തന്നെ ചിത്രത്തിലെ താരങ്ങളുടെ പ്രകടനവും പ്രധാനമാണ്. പ്രശസ്ത താരം ഇന്ദ്രന്‍സ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഭഗത് മാനുവല്‍, ദീപക് പാറമ്പോല്‍ തുടങ്ങിയവരും സിനിമയിലുണ്ട്
അണിയറയില്‍ ഗോവിന്ദ് വസന്ത സംഗീതമൊരുക്കുന്ന ചിത്രത്തിന് ക്യാമറ കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് മനേഷ് മാധവന് ആണ്. ആന്റോ ജോസഫ് ഫിലിം കമ്പനി ചിത്രം നിര്‍മ്മിക്കുന്നു.