Categories
Film News

മോഹൻലാൽ ചിത്രം 12TH മാൻ പൂർത്തിയായി

മോഹൻലാൽ -ജിത്തു ജോസഫ് ചിത്രം 12th മാൻ ചിത്രീകരണം പൂർത്തിയായി. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന സിനിമ തൊടുപുഴയിലാണ് ചിത്രീകരിച്ചത്. മിസ്റ്ററി ത്രില്ലർ സിനിമയിൽ 15 കഥാപാത്രങ്ങളാണുള്ളത്.

ഉണ്ണി മുകുന്ദൻ, അനു സിതാര, അതിഥി രവി, ലിയോണ ലിഷോയ്, അനുശ്രീ, പതിനെട്ടാംപടി ഫെയിം ചന്തുനാഥ്, ശിവദ, പ്രിയങ്ക നായർ, സൈജു കുറുപ്പ്, അനു മോഹൻ, രാഹുൽ മാധവ് എന്നിവർ. കോവിഡ് പ്രോട്ടോക്കോളുകളെല്ലാം പാലിച്ചുകൊണ്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

അണിയറയിൽ ജിത്തു ജോസഫിന്റെ സ്ഥിരം ടീം ആണുള്ളത് – സിനിമാറ്റോ​ഗ്രാഫർ സതീഷ് കുറുപ്പ്, സം​ഗീതം അനിൽ ജോൺസൺ, എഡിറ്റർ വിഎസ് വിനായക് എന്നിവർ.