Categories
Film News

മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ടിന്റെ 12th മാൻ തുടക്കമായി

ദൃശ്യം 2വിന് ശേഷം മോഹൻലാല്‌‍ – ജിത്തു ജോസഫ് ടീം വീണ്ടും ഒന്നിക്കുന്ന സിനിമ 12th മാനിന് തുടക്കമായി. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ സിനിമ നിർമ്മിക്കുന്നു. മിസ്റ്ററി ത്രില്ലർ ആണ് സിനിമ.

ജിത്തു ജോസഫ്, ഉണ്ണി മുകുന്ദൻ, ആന്റണി പെരുമ്പാവൂർ, ശിവദ, പ്രിയങ്ക നായർ എന്നിവർ പൂജ ചടങ്ങുകളിൽ പങ്കെടുത്തു.പൂജ ചിത്രങ്ങൾ മോഹൻലാൽ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.

മോഹൻലാലിന്റെ പ്രിയദർശൻ ചിത്രം മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം, ബി ഉണ്ണിക്കൃഷ്ണൻ ചിത്രം ആറാട്ട് എന്നിവയാണ് മോഹൻലാലിന്റെ റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി ആണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമ.