Categories
Film News

പ്രണവ് മോഹന്‍ലാല്‍ – വിനീത് ടീമിന്റെ ഹൃദയത്തില്‍ 12 ഗാനങ്ങള്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്ത് ചെന്നൈയില്‍ സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. 50ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തീകരിക്കാനായിട്ടുണ്ട് അണിയറക്കാര്‍ക്ക്. ഔട്ട്‌ഡോര്‍ ചിത്രീകരണം ആള്‍ക്കൂട്ടവും ആവശ്യമുള്ളതിനാല്‍ സാധാരണ നിലയിലേക്കെത്തും വരെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.

വിനീത് ശ്രീനിവാസന്‍ പറയുന്നത്, ഹൃദയം സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയാണെന്നാണ്. അടുത്തിടെ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ 12 പാട്ടുകള്‍ ചിത്രത്തിലുണ്ടെന്ന് അറിയിച്ചിരുന്നു. ഇത്രയും പാട്ടുകള്‍ ഇതിനോടകം ചിത്രീകരിച്ചിട്ടുണ്ട്. ഇനിയും ചിലപ്പോള്‍ കൂട്ടിയേക്കാം. പൃഥ്വിരാജ് സുകുമാരന്‍ നേരത്തെ ഒരു ഗാനം റെക്കോര്‍ഡ് ചെയ്തിരുന്നു. ഹേഷാം അബ്ദുള്‍ വഹാബ് സംഗീതം ഒരുക്കുന്നു.

വിനീത് ശ്രീനിവാസന്റെ സ്ഥിരം കൂട്ടുകെട്ട് ഷാന്‍ റഹ്മാനില്‍ നിന്നും ആദ്യമായി മാറുകയാണ് ഹൃദയത്തില്‍.

ഹൃദയം ഒരു കൂട്ടം ആളുകളുടെ ജീവിതയാത്രയാണ്. വിനീത് യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും ഉള്‍ക്കൊണ്ടുകൊണ്ടാണ് തിരിക്കഥ ഒരുക്കിയിരിക്കുന്നത്. വിനീതും ഭാര്യ വിദ്യയും പഠിച്ച എന്‍ജിനീയറിംഗ് കോളേജിലാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. പ്രണവ്, കല്യാണി, മായാനദി ഫെയിം ദര്‍ശന രാജേന്ദ്രന്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അജു വര്‍ഗ്ഗീസ്, വിജയരാഘവന്‍, ബൈജു, അരുണ്‍ കുര്യന്‍, എന്നിവരോടൊപ്പം പുതുമുഖങ്ങളുമെത്തുന്നു.