Categories
Film News

സ്ഫടികം 2 ഇരുമ്പന്‍ ടീസര്‍ റിലീസ് ചെയ്തു

മാര്‍ച്ച് 30 മലയാളത്തിലെ എക്കാലത്തേയും വമ്പന്‍ ഹിറ്റുകളിലൊന്നായ സ്ഫടികം സിനിമ തിയേറ്ററുകളിലെത്തിയതിന്റെ 30ാം വാര്‍ഷികദിനം. ഭദ്രന്‍ സംവിധാനം ചെയ്ത സിനിമ മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ഐക്കോണിക് കഥാപാത്രമായ ആടുതോമ ആയെത്തിയ സിനിമ എല്ലാ ശരാശരി മലയാളികളുടേയും മനസ്സില്‍ ഒരിടം നേടിയെടുക്കാന്‍ സിനിമയ്ക്കും അതിലെ നായകനുമായി.

സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ സ്പിരിച്ച്വല്‍ സ്വീക്കല്‍ ഒരുക്കാനൊരുങ്ങുകയാണ്. സ്ഫടികം 2 ഇരുമ്പന്‍ എന്ന സിനിമയുടെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. ബിജ്ജു ജെ കട്ടക്കന്‍,സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ സിനിമയുടെ അണിയറക്കാരുടെ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും സംവിധായകന്‍ ബിജ്ജു തന്റെ പുതിയ സിനിമയുമായി മുന്നോട്ട് പോവുകയാണ്.

ആടു തോമയുടെ മകന്റെ കഥയാണ് രണ്ടാംഭാഗം പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം സണ്ണി ലിയോണ്‍ സിനിമയുടെ ഭാഗമാകുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.