Categories
Film News

ശതം സമർപ്പയാമി; നടൻ സന്തോഷ് പണ്ഡിറ്റ് നൽകിയത് പതിനായിരങ്ങൾ

ശതം സമർപ്പയാമിക്കതിരെ ട്രോളുകളും വിമർശനങ്ങളും ഉയരുപമ്പോഴും അതിനെയൊക്കെ പാടേ തള്ളിക്കളഞ്ഞിരിക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ് .
ശബരിമല സമരങ്ങളുടെ കേസ് നടത്തിപ്പിനായാണ് ശബരിമല കർമ്മസമിതി പ്രഖ്യാപിച്ച ശതം സമർപ്പയാമി എന്ന ധന സമാഹരണത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സിനിമാതാരം സന്തോഷ് പണ്ഡിറ്റ് സംഭാവന നൽകിയത് .
പണം നിക്ഷേപിച്ചെന്ന് വെറുതെ പറയാതെ തെളിവിനായി താരം ചിത്രവും പുറത്ത് വിട്ടി്ട്ടുണ്ട് . ശബരിമല കർമ്മസമിതി പ്രഖ്യാപിച്ച ശതം സമർപ്പയാമിയിലേയ്ക്ക് സംഭാവന നൽകിയതിന്റ രസീപ്റ്റ് അദ്ദേഹം പങ്കു വച്ചിട്ടുണ്ട് . വൻ വരവേൽപ്പാണ് സന്തോഷ് പണ്ഡിറ്റിന്റെ ആരാധകർ ഈ  പോസ്റ്റിന് നൽകുന്നത് .
താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം….
Santhosh Pandit
16 hrs ·
Dear facebook family,
ഞാ൯ ശബരിമല ക൪മ്മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് 51,000/- (അമ്പത്തൊന്നായിരം രൂപ മാത്രം ) അവരുടെ അക്കൗണ്ടില് നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നു…( അവര് 100രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്…)
I am very happy to transfer Rs. 51,000/- (Rupees fifty one Thousand only) to the Sabarimala Karma Samithi..
എല്ലാവ൪ക്കും നന്മ ആശംസിക്കുന്നു..
By Santhosh Pandit