മരക്കാർ അറബി കടലിന്റെ സിംഹമെന്ന പുത്തൻ ചിത്രത്തിന്റെ പണിപ്പുരയിലാണ് പ്രിയദർശൻ. മരക്കാറെന്ന ചിത്രത്തിൽ നിന്ന് ലൊക്കേഷൻ ചിത്രമാണിപ്പോൾ തരം​ഗം.

റാമോജി റാവു ഫിലിം സിറ്റിയാലാണ് ചിത്രം പുരോ​ഗമിക്കുന്നത്. മഞ്ജു വാര്യർ , സുനിൽഷെട്ടി, പ്രണവ് മോഹൻ ലാൽ, മധു, കല്യാണി, കീർത്തി സുരേഷ് എന്നിവർ ചിത്രത്തിലുണ്ട്.

ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂർത്തിയാക്കുന്നത്, 100 ദിവസത്തെ ചിത്രീകരണമാണ് ഫിലിം സിറ്റിയിൽ നടത്തുക തമിഴ്,തെലുങ്ക, ഹിന്ദി ഭാഷകളിലും ചിത്രം മലയാളം കൂടാതെ പ്രദർശനത്തിനെത്തും.

കോൺഫിഡന്റ് ​ഗ്രൂപ്പും, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വമ്പൻ വിജയം നേടിയ ബാഹു ബലിയുടെ ആർട്ട് ഡയറക്ടർ സാബു സിറിളാണ് മരക്കാറിൻരെയും കലാ സംവിധായകൻ.

ഊട്ടി രാമേശ്വരം എന്നിവിടങ്ങളിലും ചിത്രത്തിന്റെ ലൊക്കേഷനുകളുണ്ട്. ഇവരെല്ലാം കൂടാതെ സംവിധായകൻ ഫാസിലിനും ചിത്രത്തിൽ പ്രധാനപ്പെട്ടൊരു റോൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ, കാര്യം എന്തൊക്കെ ആയാലും ലാലേട്ടന്റെ മരക്കാറിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.

Published by eparu

Prajitha, freelance writer