Categories
Film News

മേപ്പടിയാന്‍ : ഉണ്ണി മുകുന്ദന്റെ അടുത്ത സിനിമ ഒരു ക്രൈം ത്രില്ലര്‍

മാമാങ്കം ചിത്രീകരണത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ ഒരു ഇടവേളയിലായിരുന്നു. മേപ്പടിയാന്‍ എന്ന സിനിമയിലൂടെ താരം വീണ്ടും എത്തിയിരിക്കുകയാണ്. നവാഗതനായ വിഷ്ണു മോഹന്‍ ഒരുക്കുന്ന സിനിമ ക്രൈം ത്രില്ലര്‍ ആണ്. നൂറിന്‍ ഷെരീഫ്, പുതുമുഖം അപര്‍ണ്ണ ജനാര്‍ദ്ദനന്‍ എന്നിവരാണ് നായികമാര്‍. നൂറിനും ഉണ്ണിയും ചോക്ലേറ്റ് റീടോള്‍ഡ് എന്ന സിനിമയുമായെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എ്‌നാല്‍ തത്കാലത്തേക്ക് ചിത്രം നിര്‍ത്തി വച്ചിരിക്കുകയാണ്.

ഉണ്ണിമുകുന്ദന്‍ വളരെ പ്രതീക്ഷകളോടെയാണ് മേപ്പടിയാന്‍ കാണുന്നത്. സംവിധായകന്‍ പറയുന്നത് ഉണ്ണി തികച്ചും വ്യത്യസ്തമായ റോളിലാണ് സിനിമയിലെത്തുകയെന്നാണ് ജയകൃഷ്ണന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ജയകൃഷ്ണന്‍ തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ നേരിടുന്നുവെന്നതാണ് സിനിമ.

ഉണ്ണിയുടെ അടുത്ത റിലീസ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മാമാങ്കം ആണ്. ചിത്രത്തില്‍ മമ്മൂട്ടി നായകനായെത്തുന്നു. ഉണ്ണി മുകുന്ദന്‍ പ്രധാനകഥാപാത്രമായ ചന്ദ്രോത്ത് പണിക്കര്‍ എന്ന പടയാളിയായാണ് മാമാങ്കത്തിലെത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്ക് ഇതിനോടകം തന്നെ സംസാരവിഷയമായിട്ടുണ്ട്.