തുടക്കം മുതൽ വിവാദത്തിലായ ചിത്രമാണ് കങ്കണ റനാവത്തിന്റെ മണികർണ്ണിക; ദ ക്വീൻസ് ഓഫ് ഝാൻസി എന്നത്. കങ്കണയുടെ പെരുമാറ്റത്തിനെതിരെ പരാതിയുമായി എത്തിയത് നിരവധിപേരാണ് .
എന്നാൽ ഇപ്പോൾ താരത്തിനെതിരെ പരാതിയുമായെത്തിയിരിയ്ക്കുന്നത് പ്രശസ്ത സംവിധായകൻ അപൂർവ്വ നസ്രാണിയാണ് .
2017 ൽ പുറത്തിറങ്ങിയ സിമ്രാനെന്ന ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയത് അപൂർവ്വയും കങ്കണയും ചേർന്നായിരുന്നു എന്നാൽ തന്റെ പേര് ചിത്രത്തിൽ നിന്നും നീക്കാൻ കങ്കണ ഒട്ടേറെ ശ്രമങ്ങൾ നടത്തിയതായും അപൂർവ്വ വെളിപ്പെടുത്തി.
സ്വന്തം കഴിവിൽ ആത്മ വിശ്വാസമില്ലാത്തവളെന്നും ആർക്കെതിരെയും ഇരവാദം പറഞ്ഞ് ജയിക്കുന്ന വ്യക്തയാണ് കങ്കണയെന്നും അപൂർവ്വ കുറ്റപ്പെടുത്തി.
തമിഴ് , തെലുങ്ക് , ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം സൈബർ ആക്രമണങ്ങളെയും രൂക്ഷമായ പല പ്രതിസന്ധികളെയും തരണം ചെയ്താണ് പ്രദർശനത്തിനെത്തിയത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പെൺ പോരാളിയായിരുന്ന ഝാൻസി റാണിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് കർണ്ണിക ദ ക്വീൻ ഓഫ് ഝാൻസിയെന്ന കങ്കണ ചിത്രം .
ചിത്രത്തിൽ ഝാൻസിറാണിയായി കങ്കണയാണ് പ്രത്യക്ഷപ്പെടുന്നത്. തെന്നിന്ത്യൻ സംവിധായകൻ കൃഷാണ് ചിത്രം തുടങ്ങിവയ്ച്ചതെങ്കിലും അദ്ദേഹം പിൻമാറിയതിനെ തുടർന്ന് കങ്കണ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. ഇതേക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നതിന് മുൻപാണ് അപൂർവ്വയുടെ വെളിപ്പെടുത്തൽ.