Categories
gossip

ദിലീപ് അനുസിതാര സിനിമ ശുഭരാത്രി ചിത്രീകരണം തുടരുന്നു

ദിലീപിന്‍രെ പുതിയ സിനിമ ശുഭരാത്രി കഴിഞ്ഞ ദിവസം എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു. അണിയറക്കാര്‍ സോഷ്യല്‍മീഡിയയിലൂടെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. വ്യാസന്‍ കെപി സംവിധാനം ചെയ്യുന്ന സിനിമയില്‍ ദിലീപും അനു സിതാരയും ദമ്പതികളായാണ് എത്തുന്നത്. എബ്രഹാം മാത്യു ആണ് സിനിമ നിര്‍മ്മിക്കുന്നത്.

സിനിമയില്‍ സഹതാരങ്ങളായി സിദ്ദീഖ്, നെടുമുടി വേണു, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ശാന്തി കൃഷ്ണ, ആശ ശരത്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധി കൊപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരുമുണ്ട്.

ആല്‍ബി ക്യാമറയും, മ്യൂസിക് ബിജിപാലും ഒരുക്കുന്നു. ഹേമന്ത് ഹര്‍ഷന്‍ ആണ് എഡിറ്റര്‍, രംഗനാഥ് രവി സൗണ്ട് ഡിസൈനിംഗും.