പ്രേതം 2വിന് ശേഷം ജയസൂര്യ അടുത്ത പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളം എന്നാണ് സിനിമയുടെ പേര്. പ്രജേഷ് സെന്‍, ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം സംവിധായകനും ജയസൂര്യയും വീണ്ടും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ.
ജയസൂര്യ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തു.
ജയസൂര്യയുടെ ഫുക്രി എന്ന ചിത്രത്തില്‍ പ്രജേഷ് സെന്‍ അസോസിയേറ്റ് സംവിധായകനായിരുന്നു.
ജയസൂര്യ ക്യാപ്റ്റന്‍ എന്ന ചിത്രത്തില്‍ അന്തരിച്ച ഫുട്ബോള്‍ താരം വിപി സത്യനായി ഏറെ പ്രശംസകള്‍ നേടിയിരുന്നു.